ജൂൺ മാസം ഒന്ന്.
ഓർമ്മയുണ്ടൊ ആ ദിവസം
സ്കൂൾ തുറക്കുന്ന ദിവസം
ഓർമ്മയുണ്ടൊ ആ കാലം.
തലേന്നാൾ മേയ് മാസം 31 വരെ ഇല്ലാതിരുന്ന മഴ എവിടേനിന്നൊ ഓടി വന്ന് പുത്തൻ കുപ്പായവും പുസ്തക സഞ്ചിയും നനയിച്ചിരുന്ന കാലം.
ഒരു കുടയിൽ നാലഞ്ചു പേർ ചേർന്ന് കെട്ടിപിടിച്ച് പോയിരുന്ന കാലം.
വഴിയോരത്ത് തളം കെട്ടിയ വെള്ളം തട്ടി തെറിപ്പിച്ച് വഴിവക്കിലെ മാം കൊമ്പുകളിലേക്ക് കല്ലെറിഞ്ഞ് പോയിരുന്ന കാലം.
ചിരിയും കളിയും ആർപ്പുവിളികളുമായി
നമ്മൾ സ്കൂളിലേക്ക് പോയിരുന്ന കാലം
കുപ്പായം മുഴുവൻ നനഞ്ഞു കുതിർന്നാലും സ്കൂൾ ബഞ്ചിലിരുന്ന് വികൃതിയടിച്ചിരുന്ന
കാലം.
ഇല്ലാ ......അതൊന്നും നമുക്ക് മറക്കാനാവില്ല.
പക്ഷെ ഇന്ന് കാലം മാറി
എന്ത് സ്കൂൾ
എന്ത് മഴ
എന്ത് ആരവം
എല്ലാമെല്ലാം വെറും ഓർമ്മകൾ.
നഷ്ടവസന്തങ്ങളുടെ നെടുവീർപ്പുകളുമായി നമ്മൾ നമ്മുടെ കുട്ടികളുമായി കാലത്തിൻ്റെ വികൃതി കൊണ്ട് അടച്ചിട്ട കൂടുകളിലിരിക്കുന്നു. അവരുടെ
കൈകളിലേക്ക് നമ്മൾ പുതിയ കാലത്തിൻ്റെ അഭ്യാസ(ആഭാസ ) മന്ത്രങ്ങളും തന്ത്രങ്ങളും നിറച്ച ആവനാഴികൾ നൽകിയിരിക്കുന്നു. കുട്ടുകാരില്ലാതെ
ബാല്യകാല സ്മരണകളില്ലാതെ
പരസ്പര സ്നേഹത്തിൻ്റെ, സൗഹൃദത്തിൻ്റെ വിലയറിയാതെ അവർ വളരുന്നു.
അതിൻ്റെ ഗുണദോഷങ്ങൾ ഇന്ന് നമുക്കറിയില്ല
പക്ഷെ നാളെ തീർച്ചയായും കാലം അത് പറഞ്ഞു തരിക തന്നെ ചെയ്യും.
🙏
രവി വാരിയത്ത്.
Comments