വാരിയർ സമാജം യുവജന വേദി ജില്ല ഭാരവാഹികൾ. തൈക്കാട്ടുശ്ശേരി : വാരിയർ സമാജം യുവജന വേദി ജില്ല ഭാരവാഹികളായി ഓം കുമാർ . എസ് (പ്രസിഡണ്ട് ), അഭിലാഷ് വാരിയർ (വൈസ് പ്രസിഡണ്ട്), ടി.ആർ. അരൂൺ (സെക്രട്ടറി), വി.ഗോപിക (ജോ.സെക്രട്ടറി), എ. അഖിലേഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. സമാജം ജില്ല സെക്രട്ടറി എ.സി. സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവജനവേദി ജില്ല പ്രസിഡണ്ട് എ. അഖിലേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജനവേദി വൈസ് പ്രസിഡണ്ട് സന്ദീപ് വാരിയർ , വി.ഗോപിക, ശ്രീജ ഓം കുമാർ എന്നിവർ പ്രസംഗിച്ചു.
Congratulations: warriers.org


コメント