Thrippalamunda Vadakkeppat Variam - Family Get-together
- warriers.org
- Dec 30, 2024
- 1 min read
കോങ്ങാട് തൃപ്പലമുണ്ട വടക്കേപ്പാട്ട് വാരിയം കുടുംബ സംഗമം കടമ്പഴിപ്പുറം വായില്യാംകുന്ന് ഭഗവതി ഒഡിറ്റോറിയത്തിൽ വെച്ച് 2024 ഡിസംബർ 29 ന് നടന്നു .
വടക്കേപ്പാട്ട് ശിവശങ്കരൻ അധ്യക്ഷത വഹിച്ചു.യോഗത്തിൽ തറവാട്ടിലെ മുതിർന്ന വ്യക്തി മാലതി വരാസ്യർ വിളക്ക് കൊളുത്തി. ഗംഗാധര വാര്യർ യോഗത്തിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു. രാധാരാമണൻ, തൃപ്പലമുണ്ട നടരാജ വാര്യർ (മദ്ധളം ) മാലതി വരാസ്യാർ എന്നിവരെ ആദരിച്ചു. മാലതി (ബേബി), വി.ശ്രീറാം, മമത , ധന്യ, കൈലാസ് നാഥൻ തുടങ്ങിയവർ ആശംസകൾ നേർന്നു.
തുടന്ന് വടക്കേപ്പാട്ട് വാര്യ സമതി എന്ന പേരിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന കൂട്ടായ്മയുടെ കാഴ്ചപ്പാടും അതുകൊണ്ട് കുടുംബാംഗങ്ങൾക്ക് ഉണ്ടാകാൻ പോകുന്നു നേട്ടങ്ങളെ, കുടുംബാംഗങ്ങളെ യോഗാചാര്യൻ വി. എസ്. ഭഗത്ത് കുമാർ ബോധ്യപ്പെടുത്തി.
അടുത്ത കുടുബ യോഗത്തിന്റെ നടത്തിപ്പിനായി പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു..
ഉച്ചക്ക് ശേഷം ധന്യ, മമത, സ്മിത, ശ്രീറാം എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.
Dr. സതീഷ് (ബാബു) സ്വാഗതം പറഞ്ഞു. കൈലാസ നാഥൻ നന്ദിയും പറഞ്ഞു.
ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐 : warriers.org


Comments