top of page
Writer's picturewarriers.org

Sreela VV wins RK Ravivarma award

ആർ.കെ.രവിവർമ സംസ്ഥാന സാഹിത്യ പുരസ്ക്കാരം വി.വി.ശ്രീലയ്ക്ക്

ഇരിങ്ങാലക്കുട: ഭാഷാ ശ്രീ മുൻ മുഖ്യ പത്രാധിപർ ആർ.കെ.രവിവർമയുടെ സ്മരണാർത്ഥം ഭാഷാ ശ്രീ ഏർപ്പെടുത്തിയ സംസ്ഥാന കഥാസാഹിത്യ പുരസ്ക്കാരം ശ്രീല.വി.വിയുടെ ' വക്കു പൊട്ടിയ വാക്കുകൾ " എന്ന കഥാസമാഹാരത്തിന് ലഭിച്ചു. ജൂൺ 30 ന് കോഴിക്കോട് പേരാമ്പ്ര റീജണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ തിരക്കഥാകൃത്ത് ശത്രുഘ്നൻ പുരസ്ക്കാരം സമർപ്പിക്കും.

അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ അധ്യാപികയാണ് ശ്രീല.വി.വി.


കണ്ണൂർ വടക്കേ വാരിയത്ത് സത്യഭാമയുടെയും കോക്കാട് പരേതനായ ടി.എം. രാമവാരിയരുടെയും മകളാണ് ശ്രീല . അവിട്ടത്തൂർ വാരിയത്ത് പരേതനായ എ.സി.എസ്.വാരിയരുടെ മകൻ എ.സി. ദിനേഷാണ് ഭർത്താവ്. സ്വാതി, സ്മൃതി എന്നിവർ മക്കളാണ്. അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മലയാളം അധ്യാപികയാണ്. Mob. No : 94460 27950


അഭിനന്ദനങ്ങൾ, ആശംസകൾ: WARRIERS.org




883 views2 comments

2 Comments


Premdas Warrier
Premdas Warrier
Jun 16, 2021

എല്ലാവിധ ഭാവുകങ്ങളും 🙏

Like

💐അഭിനന്ദനങ്ങൾ.

Like
bottom of page