പെരിങ്ങോട് കിഴക്കേ വാരിയത്ത് ശ്രീധര വാരിയര്‍(85), ഇന്നു പുലര്‍ച്ചെ 06:40 ന്, ബാംഗ്ലൂറിലുള്ള മകള്‍ അംബികയുടെ
വസതിയില്‍ വെച്ച് വിഷ്ണുപാദം പൂകിയ വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു. മരണാനന്തര ചടങ്ങുകള്‍, ഇന്നു തന്നെ ബാംഗ്ലൂരില്‍ വെച്ചു നടത്തുവാന്‍ തീരുമാനിച്ചു.
ഭാര്യ - മൂര്യമംഗലത്തു വാര്യത്ത് രാധാമണി വാരസ്യാര്‍(പരേത)
മകള്‍ - അംബിക
മരുമകന്‍ - ജയൻ
പേരക്കുട്ടികള്‍ - രമ്യ, സൗമ്യ.
ആദരാഞ്ജലികൾ 🙏: warriers.org
ശ്രീധരേട്ടന്റെ വിയോഗത്തോടെ നെല്ലുവായ് പഴവൂർ വാരിയത്തെ പുരുഷ സന്താനങ്ങളുടെ ഒരു നിര തികച്ചും തുടച്ചുമാറ്റപ്പെട്ടു. അഗാധ ദു:ഖത്തിൽ നിന്ന് കര കയറുവാൻ നമുക്കേവർക്കും വളരെയേറെ സമയമെടുക്കും. അസാധാരണമായ അറിവും വിജ്ഞാനവും നിറഞ്ഞ ഒരു നിധികുംഭമാണ് നമുക്ക് നഷ്ടപ്പെട്ടത്. ആരോടും യാതൊരു വ്യത്യാസവും ഇല്ലാതെ സ്നഹത്തോടുകൂടി മാത്രം ജീവിതം ആദർശങ്ങളിൽ ഊന്നി ജീവിച്ചുതീർത്ത ശ്രീധരേട്ടൻ എന്ന മഹാത്മാവിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കണേ എന്ന പ്രാർഥനയോടെ 🙏❤️🙏