top of page
Writer's picturewarriers.org

Changankulangara Variam (Snehakoottam) Family Get-together

സ്നേഹക്കൂട്ടം ഫാമിലി ഗെറ്റ് ടുഗതർ

2024 Dec 27,28,29 മൂന്നു ദിവസം Vagamon global HRD Convention centre ൽ വെച്ചു നടന്നു..പുലിയൻകുളങ്ങര വാര്യം (തകഴി തെക്കേവാര്യം, ചങ്ങൻകുളങ്ങര വാര്യം ഗ്രൂപ്പ്കൾ)...,

ഇവര്‍ ചേരുന്നതാണ് സ്നേഹക്കൂട്ടം ഫാമിലി

പുലിയൻ കുളങ്ങര വാര്യത്തേ നാലു കുഡുംബം...

അങ്ങനെ നാലാം സ്നേഹക്കൂട്ട സംഗമം സന്തോഷ പര്യവസായിയായി.


ഏകദേശം 120 സ്നേഹക്കൂട്ട കുടുംബാംഗങ്ങൾ മൂന്ന് ദിവസം ഒരുമിച്ച് കൂടി, സ്നേഹത്തോടെ, സന്തോഷത്തോടെ, ഒത്തൊരുമയോടെ, കളിച്ചു ചിരിച്ചു ഉല്ലസ്സിച്ചു, ആഘോഷിച്ചു. മറക്കുവാൻ കഴിയാത്ത കുറെ നല്ല ഓർമ്മകളുമായി എല്ലാപേരും അവരവരുടെ ഭവനങ്ങളിലേക്ക് തിരികെ എത്തിചേർന്നു കഴിഞ്ഞിരിക്കുന്നു


അഞ്ചു കുടുംബങ്ങളിൽ നിന്നും നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. എങ്കിലും,

പല കാരണങ്ങളാൽ കുറെ അധികം ബന്ധുക്കൾക്ക് പങ്കെടുക്കാൻ കഴിയാതിരുന്നതും, അവരുടെ കൂടെ സമയം ചിലവഴിക്കാൻ സാധിക്കാഞ്ഞതും സങ്കടത്തോടെ കാണുന്നു.


സംഗമ വേദിയുടെ ഘടന നമുക്ക് ഒത്തൊരുമിക്കാൻ ഏറ്റവും ഉതകുന്ന രീതിയിൽ തന്നെ ആയിരുന്നു.


രവി അമ്മാവന്റെ നിസ്വാർത്ഥമായ നേതൃത്വം കൊണ്ട് തന്നെ ആണ് ഇങ്ങനെ ഒരു സങ്കമം ഈ രീതിയിൽ നടക്കുവാൻ സാധിച്ചത്. ഔപചാരികതയുടെ ആവശ്യം ഇല്ലെങ്കിലും, അത് പറയാതിരിക്കാൻ കഴിയില്ല - അമ്മാവന് പ്രത്യേക നന്ദി.


കുറച്ചധികം പേരും അമ്മാവന്റെ കൂടെ കട്ടക്ക് നിന്നു 😀. എന്റെ അറിവിൽ, പ്രധാനമായും മുന്നണിയിലും, പിന്നണിയിലും നിന്നിരുന്നത്, ചന്ദ്രിക അമ്മായിയും, ജ്യോതി അമ്മാവനും, അനിലമ്മാവനും, ഗൗതമും, ഋഷിയും, മനു അമ്മാവനും, സ്വപ്ന ചേച്ചിയും (അമ്മായിയാണ് 😀), മഞ്ജുവും, രേവതിയും, ദൃശ്യയും, കവിതയും ആണ്..


മനോഹരൻ (val), വിജയൻ (chak), രാജൻ, ശശി, കുമാർ അമ്മാവന്മാരും, രാജു, വേണു (അപ്പനാണ് 😀) ചേട്ടന്മാരും ആദ്യം മുതൽ അവസാനം വരെ എല്ലാ കാര്യങ്ങളും നോക്കി, വേണ്ട മാർഗ്ഗ നിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നു..


കുടുംബ സംഗമം ആഘോഷപൂർണമാക്കാൻ തിരക്കുകൾക്കിടയിലും കലാപരിപാടികൾ പ്രാക്ടീസ് ചെയ്തു അവതരിപ്പിച്ച എല്ലാ കലാകാരികൾക്കും കലാകാരന്മാർക്കും, കുട്ടിപട്ടാളങ്ങൾക്കും ഒത്തിരി നന്ദി. പുതിയ ഒരു പിക്നിക് സ്പോട്ടും നമ്മൾ കണ്ടു പിടിച്ചു, (സുരേന്ദ്രൻ പാറ) 😀


കേക്കും, കുട്ടികൾക്കുള്ള ഗിഫ്റ്റും നൽകിയ ശാന്ത അമ്മായിക്കും, വൈൻ സ്പോൺസർ ചെയ്ത മനോഹരൻ അമ്മാവനും നന്ദി.


കളിയും, പാട്ടും, ഡാൻസും, നാടകവും, കേക്കും, വീഞ്ഞും, ക്യാമ്പ് ഫൈറും, സർപ്രൈസ് പടക്കവും, നല്ല ആഹാരവും, ഒത്തിരി സ്നേഹവും സന്തോഷവും, കുറച്ചധികം നല്ല ഓർമകളും ..


കൂടുതൽ പങ്കാളിതത്തോടെ ഉള്ള അടുത്ത സ്നേഹക്കൂട്ട സംഗമത്തിനായി കാത്തിരിക്കാം... അതിനുള്ളിൽ, ചെറു സ്നേഹക്കൂട്ടങ്ങൾ തീർച്ചയായും ഉണ്ടാകും എന്ന പ്രതീക്ഷയോടെ ..😍

( As reported by organizers)

Congratulations & best wishes to organizers & participants: warriers.org



815 views0 comments

Comments


bottom of page