സമസ്ത കേരള വാര്യർ സമാജം പറളി യൂണിറ്റിന്റെയും നിള വനിത വേദിയുടെയും ഓണാഘോഷവും കുടുംബ മേളയും 5.10.22ന് 11മണിക്ക് പ്രസിഡണ്ട് ശ്രീ കെ. വി. രാമചന്ദ്രവാര്യരുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ചു. മേഘ ശ്രീകാന്തിന്റെ ഈശ്വര പ്രാർത്ഥനക്കു ശേഷം ഡോക്ടർ. വി. വിജയലക്ഷ്‌മി എല്ലാവരെയും സ്വാഗതം ചെയ്തു. കേന്ദ്ര പ്രസിഡണ്ട് ശ്രീ പി. വി. മുരളീധരൻ ഉത്ഘാടനം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് രക്ഷാധികാരി ശ്രീ രാമചന്ദ്രൻ സി. വാര്യരുടെ സാന്നിധ്യത്തിൽ ജില്ലാ പ്രസിഡണ്ട് ശ്രീമതി ഡോക്ടർ. വി. വിജയലക്ഷ്‌മി, ജില്ലാ സെക്രട്ടറി ശ്രീ എം. വി. ശ്രീധരൻ, ശ്രീലക്ഷ്മി വനിതാവേദി പ്രസിഡന്റ് ശ്രീമതി നിർമല രമേഷ്, ജില്ലാ വനിത വേദി ട്രഷറർ ശ്രീമതി എം വി സത്യഭാമ വാരസ്യാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കേന്ദ്ര പ്രസിഡന്റ് ശ്രീ. പി. വി. മുരളീധരനെയും തീർത്ഥം മാസികയുടെ എം. ഡി. ശ്രീ. എം. വി. Sreedharaneyum😂
ഓണാഘോഷത്തിന് 50 പേരിലധികം പങ്കെടുത്തു. ശ്രീ. പി. കെ. രവികുമാർ പുതിയ മെമ്പർ ആയി ചേർന്നു.
യഥാക്രമം രാമചന്ദ്രൻ സി വാര്യരും ഡോക്ടർ വി. വിജയലക്ഷ്മിയും പൊന്നാട ചാർത്തി അനുമോദിച്ചു. ട്രഷറർ ശ്രീ എ. വി. കൃഷ്ണ കുമാറിന്റെ നന്ദി പ്രകാശനത്തെ തുടർന്നു നിള വനിതാ വേദി അവതരിപ്പിച്ച തിരുവാതിര ക്കളി യും, കുട്ടികൾ അവതരിപ്പിച്ച വിവിധ തരം കലാപരിപാടികളും അരങ്ങേറി. രാമായണ പാരായണത്തിലും സ്വാതന്ത്ര്യ ദിന ക്വിസ് ലും പങ്കെടുത്തവർക്കും കലാപരിപാടികൾ അവതരിപ്പിച്ചവർക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. ഓണപൂക്കളം ഒരുക്കിയതിന് പുറമെ വിഭവ സമൃദ്ധ മായ ഓണസദ്യയും തയാറാക്കിയിരുന്നു.4 മണിയോടെ ഓണാഘോഷത്തിന് തിരശീല വീണു.
ആശംസകൾ, അഭിനന്ദനങ്ങൾ: warriers.org
ആശംസകൾ - അഭിനന്ദനങ്ങൾ💐💐