സരസ്വതി എസ്. വാരിയർ , 98, ഇന്ന് ( 22-10-2024)വൈകീട്ട് 6.00 മണിക്ക് നിര്യാതയായി.
പാലക്കാട് ജില്ലയിലെ കോതചിറയിൽ, ആത്രശ്ശേരി വാരിയത്ത് 1926-ൽ ജനിച്ചു. കാഞ്ചി കാമകോടിപീഠത്തിലെ പരമാചാര്യരായിരുന്ന ശ്രീ ചന്ദ്രശേഖരേന്ദ്രസരസ്വതി സ്വാമികളുടെ അരുൾമൊഴികൾ തമിഴിൽ നിന്ന് വിവർത്തനം ചെയ്തു 'ശ്രീഗുരുവായൂരപ്പൻ' മാസികയിൽ അൻപതിലേറെ വർഷങ്ങളായി തുടർച്ചയായി പ്രസിദ്ധീകരിച്ചു വരുന്നു. അദ്ദേഹത്തിന്റെ വേദമതം (ഭാരതത്തിലെ ചതുർദ്ദശവിദ്യകൾ), ഷൾപദീസ്തോത്രവ്യാഖ്യാനം, ശ്രീഗുരുഭ്യോ നമഃ, കാമാക്ഷീദേവി, ശ്രീശങ്കരാചാര്യചരിതം, അദ്വൈതസിദ്ധാന്തം, അദ്വൈതസാധന എന്നിവ പ്രസിദ്ധീകരിച്ചവയിൽ ഉൾപ്പെടുന്നു. അവയിൽ, 'വേദമതം', 'സൗന്ദര്യലഹരി' എന്നിവയുടെ വിവർത്തനം പുസ്തകരൂപത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശ്രീരാമകൃഷ്ണാശ്രമം പ്രസിദ്ധീകരിച്ച ലളിതാസഹസ്രനാമത്തിന്റെ വ്യാഖ്യാനം, ഭഗവാൻ ശ്രീരമണമഹർഷിയുടെ സംഭാഷണങ്ങളുടെ വിവർത്തനങ്ങളായ 'വചനാമൃതം', 'രമണാമൃതം' എന്നീ പുസ്തകങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുകയും അവയ്ക്ക് സിദ്ധിനാഥാനന്ദപുരസ്കാരം ലഭിക്കുകയും ചെയ്തു. വാരിയർ സമാജത്തിന്റെ എൻ.വി. കൃഷ്ണവാരിയർ പുരസ്കാരവും ഗുരുവായൂർ നിഷ്കാമകർമയോഗി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
രമണമഹർഷിയുടെ ജീവിതചരിതം (മാതൃഭൂമി ബുക്സ്) ; രമണമഹർഷിയുടെ കൃതികളായ 'അപ്പളപ്പാട്ട്, 'ഗീതാശാസ്ത്രസാരം', അരുണാചല അക്ഷരമണമാല എന്നിവയുടെ വിവർത്തനം; 'തിരുവാചകത്തിന്റ' വ്യാഖ്യാനം'; 'പെരിയപുരാണം' (പുനരാഖ്യാനം); 'നവരാത്രി' ; സ്തുതികളുടെ സമാഹാരമായ 'ഗൃഹദീപം'; സുഖബോധാനന്ദസ്വാമികളുടെ 'മനസേ റിലാക്സ് പ്ലീസ്' (വിവർത്തനം) തുടങ്ങിയവയും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചവയിൽ ഉൾപെടുന്നു.
വിലാസം: 'നിർമല നിവാസ്', വാരിയം ലെയ്ൻ, തിരുവമ്പാടി പോസ്റ്റ്, തൃശൂർ.
വർഷങ്ങളായി തൃശൂരിൽ പൂങ്കുന്നം സ്റ്റേഷനടുത്ത് വാരിയം ലെയ്നിൽ, നിർമല നിവാസിലാണ് താമസം.
ഭർത്താവ്: പരേതനായ ചാലപ്പുറത്ത് ശങ്കരവാരിയർ. മക്കൾ: പരേതനായ എ.വി. ഗോപോലകൃഷ്ണ വാരിയർ, മിനി പ്രഭാകരൻ (റിട്ട: ധനലക്ഷ്മി ബാങ്ക്), രാജി രാജൻ (ആലുവ), എ.വി. ഹരിശങ്കർ (ബാലരമ എഡിറ്റർ ഇൻ-ചാർജ്), പരേതയായ അനിത. മരുമക്കൾ: ഗിരിജ, പരേതനായ എൻ.എം.പ്രഭാകരൻ, ടി.വി. രാജൻ, ഡോ. ജ്യോത്സ്ന കാവ്.
സഹോദരങ്ങൾ: എ. മാധവൻ, പരേതനായ എ. ചന്ദ്രശേഖരൻ, എ.വി. ഉണ്ണിക്കൃഷ്ണൻ.
സംസ്കാരം നാളെ (23.10.2024) 3 pm @ പാറമേക്കാവ് ശാന്തി ഘട്ടിൽ.
For further details 9447189975 ( Harishankar)
ആദരാഞ്ജലികൾ 🙏: warriers.org
Comments