top of page
Writer's picturewarriers.org

Samastha Kerala Varier Samajam 43rd AGM

Updated: Jun 1, 2021

E. W. S. സംവരണ വിഭാഗങ്ങൾക്കായി വകുപ്പ് രൂപീകരിക്കണം -വാരിയർ സമാജം

---------------------------------------------

ഇരിങ്ങാലക്കുട :മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി ഒരു പ്രതേക വകുപ്പ് രൂപീക്കരിക്കണമെന്ന് സമസ്ത കേരള വാരിയർ സമാജം 43-)o കേന്ദ്ര വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കാരായ്മ കഴകക്കാരുടെ പ്രയാസങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്നും, സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കണമെന്നും ആവശ്യപ്പെട്ടു.കഴകം അമ്പലവാസി വിഭാഗത്തിന്റെ കുലത്തൊഴിലായി അംഗീകരിക്കണമെന്നും യോഗം അഭിപ്രായപെട്ടു.

ഓൺലൈൻ ആയി നടന്ന സമ്മേളനം കോട്ടക്കൽ ആര്യവൈദ്യശാല ട്രസ്റ്റിയും ചീഫ് ഫിസിഷ്യനും ആയ ഡോ. പി. മാധവൻകുട്ടി വാരിയർ ഉത്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ്‌ M. R. ശശി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി P.V. മുരളീധരൻ, T. V. ശ്രീനിവാസ വാരിയർ,, U. ഷിബി, P. V. ശങ്കരനുണ്ണി, A. C. സുരേഷ്, P. K. മോഹൻദാസ്, C.B.S. വാരിയർ, പി.പി.ഗോവിന്ദ വാരിയർ , പി.വി. ധരണീധരൻ , കെ.സുരേഷ് വാരിയർ എന്നിവർ പ്രസംഗിച്ചു.2020-21 വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള ജില്ലാതല അവാർഡുകൾ തിരുവനന്തപുരം, തൃശൂർ, കണ്ണൂർ കരസ്ഥമാക്കി. മികച്ച യൂണിറ്റുകളായി പെരുമ്പാവൂർ, മാങ്ങാട്, വടകര അർഹരായി. വിവിധ എന്ടോവ്മെന്റുകൾ, അവാർഡുകൾ എന്നിവ വിതരണം ചെയ്തു.


കോവിഡ് വ്യാപന പ്രതിരോധ നിയന്ത്രണം നിലവിൽ ഉള്ളതിനാൽ, സമാജം 2021 - 22 വർഷത്തെ കേന്ദ്രഭാരവാഹികളായി, സമാജം അനുശാസിക്കുന്ന തിരഞ്ഞെടുപ്പ് നിയമങ്ങൾക്കനുസൃതമായി, ഭരണ സമിതി നിലവിൽ വരുന്നത് വരെ, ശ്രീ. എം ആർ . ശശി (പ്രസിഡന്റ്) , പി. വി മുരളീധരൻ (ജനറൽ സെക്രട്ടറി) , ശ്രീ . പി . വി ശങ്കരനുണ്ണി (ട്രഷറർ) എന്നിവരടങ്ങുന്ന ഇപ്പോഴത്തെ കേന്ദ്ര കേന്ദ്രസാരഥികൾ തുടരുവാൻ പൊതുയോഗം അംഗീകാരം നൽകി .


മറ്റ് ഭാരവാഹികൾ

വനിതാവിഭാഗം - P. L. സുമംഗലാദേവി (പ്രസിഡന്റ്‌ ), രമ ഉണ്ണികൃഷ്ണൻ (സെക്രട്ടറി ), ഉമാദേവി (ട്രഷറർ )

യുവജനവിഭാഗം - R. ശബരീനാഥ് (പ്രസിഡന്റ്‌ ), P. R. ദിലീപ് രാജ് (സെക്രട്ടറി ), K. V. ഹരീഷ് (ട്രഷറർ ).

Best wishes: warriers.org


President

General secretary

Treasurer


667 views3 comments

3 Comments


അഭിനന്ദനങ്ങൾ, ആശംസകൾ💐💐💐

Like

പുതിയ ഭാരവാഹികൾക്ക് ആശംസ

Like

SANKARANKUTTY S V
SANKARANKUTTY S V
May 30, 2021

Congratulations to new leadership.

Like
bottom of page