കെ എസ് ആര്‍ ടി സി യുടെ വിനോദയാത്രാപദ്ധതിക്ക് പുതുവത്സരത്തില്‍ പ്രചോദനമേകി വാര്യര്‍ സമാജം
പറവൂർ യൂണിറ്റ്.
കെ എസ് ആര്‍ ടി സി യുടെ ചാലക്കുടി മലക്കപ്പാറ വിനോദയാത്രാ ട്രിപ്പ് പറവൂര്‍ക്ക് നീട്ടിവാങ്ങി 51 പേരുടെ ബസ്സ് മുഴുവനായും എടുത്തായിരുന്നു സമസ്തകേരള വാര്യര്‍ സമാജം പറവൂര്‍ യൂണിറ്റ് ഞായറാഴ്ച യാത്രപോയത്.
രാവിലെ 6 മണിക്ക് ബസ്സ് പുറപ്പെട്ട് രാത്രി 10 മണിക്ക് തിരിച്ചെത്തി.അതിരപ്പിള്ളി വ്യൂ പോയന്റ്,ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൾക്കുത്ത്, ആനക്കയം വഴി മലക്കപ്പാറ യില്‍ എത്തി. വനത്തിലൂടെയുള്ളയാത്ര വളരെ രസകരമായിരുന്നു. കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് ചാലക്കുടി ഡിപ്പോയില്‍ നിന്ന് ഒരു ഗൈഡും ഉണ്ടായിരുന്നു . കെ എസ് ആര്‍ ടി സി ജീവനക്കാരുടേത് വളരെ നല്ലരീതിയിലുള്ള പെരുമാറ്റമായിരുന്നു. വൈകീട്ട് ചാലക്കുടിയില്‍ നിന്നാരംഭിച്ച് രാത്രി മലക്കപ്പാറയില്‍ സ്റ്റെ ചെയ്യുന്ന സര്‍വീസും ഉള്ളതായി അറിഞ്ഞു. കെ എസ് ആര്‍ ടി സി യുടെ ഈ സംരംഭം വളരെ നന്നായി . പ്രോത്സാഹനജനകമാണ് . മലക്കപ്പാറയില്‍ നിന്നും വാല്പാറ പൊള്ളാച്ചിവഴി ഒരു അന്തര്‍ സംസ്ഥാനട്രിപ്പുകൂടി തുടങ്ങുന്നതിന് അവരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Comments