top of page
Writer's picturewarriers.org

K.Padmanabha Warrier Navathi celebration & Book release

സാഹിത്യകാരനും, മലയാളത്തിലും, സംസ്കൃതത്തിലുമായി ധാരാളം കൃതികളുടെ കർത്താവുമായ കടത്തനാട്ടു പത്മനാഭ വാരിയരുടെ തൊണ്ണൂറാം പിറന്നാൾ ആഘോഷാവസരത്തിൽ അദ്ദേഹത്തിന്റെ അമ്പത്തി രണ്ടാമത്തെ രചനയായ 'ശിവാനന്ദലഹരിയുടെ' "വില്വപത്രം" എന്ന ഭാഷാ വ്യാഖ്യാനം പ്രകാശനം ചെയ്യപ്പെട്ടു. അന്നേദിവസം പൂങ്കുന്നത്തുള്ള രാഘവേന്ദ്ര ഭജന മഠത്തിൽ വെച്ച് ബന്ധുമിത്രാദികളുടെ യോഗ ഗത്തിൽ വെച്ച് സമസ്ത കേരള വാരിയർ സമാജം തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ശ്രീ മതി രമാ ഉണ്ണികൃഷ്ണൻ, റിട്ടയേർഡ് ഹെെകോർട്ട് ജസ്റ്റിസ്സ് ഹരിപ്രസാദിന് പുസ്തകത്തിന്റെ ഒരു പ്രതി നൽകി കൊണ്ടാണ് പ്രകാശനം നടത്തിയത്. ഈ അവസരത്തിൽ സെക്രട്ടറി ഗിരീശൻ, എ. സി സുരേഷ്, ഉണ്ണിക്കൃഷ്ണ വാരിയർ, ടി. വി. ബാലചന്ദ്രൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ അദ്ദേഹത്തെ പൊന്നാട ചാർത്തി അനുഗ്രഹം നേടുകയും ചെയ്തു. ഉഷാ മോഹനൻ പ്രാർത്ഥന ചൊല്ലുകയും, ഉമാ മുരളീധരൻ പരിപാടികൾ വിശദീകരിക്കുകയും ചെയ്തു. ശ്രീ പത്മനാഭ വാരിയരും പത്നി ശ്രീമതി ശ്രീദേവിവാരസ്യാരും സമാജത്തിന് ചെയ്ത സംഭാവനകളെ പ്രകീർത്തിച്ചു. വിവർത്തനങ്ങൾ, ഭാഷാ വ്യാഖ്യാനങ്ങൾ, ഗദ്യകഥാഖ്യാനങ്ങൾ, കവിതകൾ, ജീവചരിത്രങ്ങൾ, ക്ഷേത്ര മാഹാത്മ്യങ്ങൾ എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധ ശാഖകളിലായി അദ്ദേഹം രചിച്ച 52 പുസ്തകങ്ങളെ പറ്റി ശ്രീ നരേന്ദ്ര വാര്യരും, പത്നി രാധാമണിയും വിശകലനം ചെയ്യപ്പെട്ടു.


ആശംസകൾ, അഭിനന്ദനങ്ങൾ 💐 : warriers.org










1,051 views1 comment

1 comentário


M G Warrier Warrier
M G Warrier Warrier
04 de jul. de 2023

പത്മനാഭേട്ടന് ആശംസകൾ നേരുന്നു അഭിനന്ദനങ്ങൾ ആയുരാരോഗ്യസൗഖ്യത്തിനായി പ്റാർഥിക്കുന്നു

Curtir
bottom of page