റിട്ടേഡ് ഡെപ്യൂട്ടി തഹസില്‍ദാറും , സമസ്തകേരള വാര്യര്‍ സമാജം ഡയറക്ടര്‍ ബോര്‍ഡ് അംഗവും ആയ ശ്രീ പി. പി. ഗോവിന്ദവാര്യര്‍ ആനുകാലിക സംഭവങ്ങളെക്കുറിച്ചുള്ള ചിന്തകളും അനുഭവങ്ങളും കോര്‍ത്തിണക്കി ഗോവിന്ദവിചാരങ്ങള്‍ എന്ന പേരില്‍ പുസ്തകരൂപത്തിലാക്കി. പുസ്തക പ്രകാശനം അദ്ദേഹത്തിന് മലയാളത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച , മനക്കപ്പടി ഗവ. എല്‍ പി എസി ലെ മേരിടീച്ചര്‍ക്ക് ടീച്ചറുടെ മനക്കപ്പടിയിലുള്ള വസതിയില്‍ വച്ച് പുസ്തകം നല്‍കി കൊണ്ട് നിര്‍വഹിച്ചു.
2015 ല്‍ മികച്ച ഡെപ്യൂട്ടി തഹസീല്‍ ദാറിനുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ അവാര്‍ഡ് കരസ്ഥമാക്കിയ അദ്ദേഹം മനക്കപ്പടി പൈങ്കുളങ്ങരവാര്യം കുടുംബാംഗമാണ്. ഭാര്യ : ഹരിപ്പാട് ആനന്ദഭവനം വാര്യത്ത് ശ്രീലേഖ ( സെക്രട്ടറി , ചേപ്പാട് ഗ്രാമപഞ്ചായത്ത് ) മക്കള്‍ : ഗായത്രി , ഗോപുരാജ് , മരുമകന്‍ : ഉണ്ണികൃഷ്ണന്‍. പുസ്തകത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും കോപ്പികള്‍ക്കും അദ്ദേഹത്തിന്‍റെ whatsapp നമ്പര്‍ 8111911746 ല്‍ ബന്ധപ്പെടുക
Congratulations & Best wishes: warriers.org
അഭിനന്ദനങ്ങൾ രാജു
ഇനിയും ഇതുപോലെ
നിരവധി ഗ്രന്ഥങ്ങൾ
രചിയ്ക്കാൻ
ജഗദീശ്വരൻ അനുഗ്രഹിയ്ക്കണേ
എന്നു