top of page
Writer's picturewarriers.org

E.Unnikrishna Warrier Passed Away

Updated: Jul 26, 2021

E.UNNIKRISHNA WARRIER (83 YEARS) OF EDAKKUNNI WARIEM, Ollur , PASSED AWAY ON 25/07/2021 DUE TO OLD AGE AT HIS RESIDENCE AT OLLUR.

WIFE :Late SWARNAKUMARI (PIDIKKAPARAMBIL VARIAM).

SONS: JAYAN & RAJAN.

DAUGHTER IN LAW: APARNA

GRAND CHILDREN : GAYATRI, DHRUV


Contact Phone no. +91 90746 35346 (JAYAN)

May his atma attains moksha: warriers.org


കേരളത്തിലേക്ക് ഒട്ടേറെ നാട്ടാനക്കേമൻമാരെ കൊണ്ടുവന്നിട്ടുള്ള പ്രശസ്തനായ ആനയുടമ

ശ്രീ എടക്കുന്നി ഉണ്ണികൃഷ്ണ വാര്യർ അന്തരിച്ചു.

#പ്രണാമങ്ങൾ ....

എടക്കുന്നി അർജുനനും എടക്കുന്നി രാജേന്ദ്രനും ഉൾപ്പടെ ഒട്ടേറെ ആനകളുടെ ഉടമയായിരുന്ന വാര്യർ ഉത്തരേന്ത്യയിൽ നിന്ന് കണ്ടെത്തി കേരളത്തിൽ എത്തിച്ചിട്ടുള്ള എക്കാലത്തേയും ഏറ്റവും മികച്ച താരം സാക്ഷാൽ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ തന്നെയാണ്. രാമചന്ദ്രനൊപ്പം മറ്റൊരു കുട്ടിയാനയേയും കൂടി ഒരുമിച്ച്

ഒറ്റ ലോറിയിൽ ആണ് വടക്കൻ നാട്ടിൽ നിന്നും കൊണ്ടുവരുന്നത്.

വഴിമധ്യേ വണ്ടി നിറുത്തിയപ്പോൾ കുട്ടിയാന രാമചന്ദ്രനിട്ട് കുത്തി ആകെ ബഹളം. ഉണ്ണികൃഷ്ണ വാര്യർക്കൊപ്പം അന്ന് വണ്ടിയിൽ ഉണ്ടായിരുന്ന ആൾ ഇതിനിടയിൽ ഇറങ്ങിയോടി.

ഒടുവിൽ ആനകളുടെ വഴക്ക് തീർക്കാൻ വാര്യർ ഇത്തിരി സാഹസികമായി തന്നെ അവർക്കിടയിൽ കയറി നിൽക്കേണ്ടി വന്നു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് തൃശൂർ പുഴയ്ക്കൽ പാടത്ത് വച്ച് അദ്ദേഹത്തിന്റെ ഒരാന വണ്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചരിഞ്ഞ അനുഭവവും ഉണ്ടായി.

ഏറ്റവും ഒടുവിൽ ...തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ കുറിച്ചുള്ള സമ്പൂർണ്ണ എപ്പിസോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് കുറച്ച് മാസങ്ങൾക്ക് മുമ്പ് അദ്ദേഹത്തെ കാണുന്നത്. അപ്പോൾ അദ്ദേഹം സ്വന്തമായി ആനകൾ ഒന്നുമില്ലാതെ ആനലോകത്ത് നിന്നൊക്കെ ഒഴിഞ്ഞുമാറി പരിപൂർണ്ണമായ

വിശ്രമ ജീവിതത്തിലായിരുന്നു.

എടക്കുന്നി ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിൽ ...രാത്രി ഇത്തിരി വൈകിയാണ് അന്നു ഞങ്ങൾ എത്തിയത്. വല്ലായ്കകൾക്കിടയിലും എന്നിട്ടും അദ്ദേഹം ഞങ്ങളോട് സഹകരിക്കുവാനുള്ള വലിയ മനസ്സ് കാണിച്ചു. രാമനെ കൊണ്ടുവരുന്ന സമയത്തുള്ള ഫോട്ടോയും , ആനയുടമകളുടെ കൂട്ടായ്മ അദ്ദേഹത്തിന് സമർപ്പിച്ച പ്രശംസാപത്രവും എല്ലാം ഒന്നൊന്നായി കാണിച്ചു തരുമ്പോൾ ആ കണ്ണുകളിൽ ഉണ്ടായിരുന്ന തിളക്കവും സന്തോഷവും ഇപ്പോഴും മനസ്സിലുണ്ട്.

തെച്ചിക്കോട്ട് രാമനോളം തലയെടുപ്പുള്ള ഒരു പിടി ആനയോർമ്മകൾ മലയാള നാടിന് സമർപ്പിച്ച് യാത്രയാവുന്ന ബഹുമാന്യനായ ...

ഉണ്ണികൃഷ്ണ വാര്യർക്ക് മുന്നിൽ ....

ശിരസ്സ് നമിക്കട്ടെ...


(ഫോട്ടോ... വൈശാഖ് ഇളങ്കുന്നപ്പുഴ.)



1,566 views6 comments

6 Comments


Manoj Warrier
Manoj Warrier
Jul 30, 2021

Our heartfelt condolences 🙏

Like

raj.madhavam
Jul 26, 2021

Adharanjalikal

Like

May his soul rest in peace

Like

subashwarrier
subashwarrier
Jul 26, 2021

ആദരാഞ്ജലികൾ...

Like

ramuewarrier1947
Jul 26, 2021

Pranaamam K V Ramakrishnan Kumaranellur Variem Aanjaneyam Edakkunni

Like
bottom of page