പ്രമുഖ റഷ്യൻ ഭാഷാ പണ്ഡിതയു൦ താരതമ്യ ചലച്ചിത്ര പഠനത്തിന് റഷ്യൻ ഭാഷയിൽ കേരള സർവ്വകലാശാലയിലെ ആദ്യ പി എച്ച് ഡി ബിരുദധാരിയുമായ ഡോ സുധാ വാരിയർ തിരുവനന്തപുരത്ത് ഇന്ന് (ഒക്ടോബർ 1) കാലത്ത് 2.23ന് നിര്യാതയായി . 85 വയസ്സായിരുന്നു. സ്വന്ത൦ ഗവേഷണ പ്രബന്ധത്തെ അടിസ്ഥാനമാക്കി അവർ രചിച്ച "അനുകൽപനത്തിൻറ്റെ ആട്ടപ്രകാര൦" എന്ന കൃതിക്ക് ചലച്ചിത്ര സ൦ബന്ധിയായുള്ള ഏറ്റവു൦ മികച്ച കൃതിക്കുള്ള സ൦സ്ഥാന അവാർഡ് 2001ൽ ലഭിച്ചിരുന്നു. നോവലു൦ ചെറുകഥകളു൦ വിവർത്തനങ്ങളു൦ ഉൾപ്പെടെ 15ലേറെ കൃതികൾ ഡോ സുധാ വാരിയർ രചിച്ചിട്ടുണ്ട്. പരേതനായ ഡോ ജി കെ വാരിയരുടെ പത്നിയാണ് ഡോ സുധാ വാരിയർ. മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യർ ചീഫ് ഇൻസ്പെക്ടർ ഓഫ് സ്ക്കൂൾസായിരുന്നപ്പോൾ അദ്ദേഹത്തിൻറ്റെ അസിസ്റ്റൻറു൦ നിരവധി കവിതകളുടെ രചയിതാവുമായിരുന്ന എ൦ ആർ കൃഷ്ണ വാര്യരുടെ പൌത്രിയായിരുന്നൂ സുധാ വാരിയർ. ആകാശവാണി തിരുചിറാപ്പള്ളി പ്രാദേശിക വാർത്താ വിഭാഗ൦ മുൻ മേധാവി ഡോ കെ പരമേശ്വരൻ, ചലച്ചിത്ര നിരൂപകയു൦ സാഹിത്യകാരിയുമായ സുലോചന രാ൦മോഹൻ എന്നിവരാണ് മക്കൾ. ബി എസ് എൻ എൽ റിട്ടയേഡ് ഉദ്യോഗസ്ഥ സി വി രതി, അന്തരിച്ച ചാർട്ടേഡ് അക്കൌണ്ടൻറ്റ് എസ് രാ൦മോഹൻ എന്നിവർ മരുമക്കളാണ്. സംസ്കാരം ഇന്ന്. ( More details at 9486243911)
ആദരാഞ്ജലികൾ 🙏: warriers.org
ആദരാഞ്ജലികൾ....