മദ്ദളാചാര്യൻ കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ സ്മാരക ട്രസ്റ് പുരസ്‌കാരത്തിന് മദ്ദളവാദകൻ കലാനിലയം ബാബു അർഹനായി .
15001 രൂപയും ,ഫലകവും ,
കീർത്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം .2022 ജനുവരി മാസം രണ്ടാം തീയതി തിരുവില്വാമല ഐവർമഠം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടക്കുന്ന ട്രസ്‌റ്റിന്റെ വാർഷിക പരിപാടിയിൽ സംഗീതജ്ഞൻ ശ്രീ വി വിദ്യാധരൻ മാസ്റ്റർ പുരസ്‌കാര സമർപ്പണം നടത്തും .
തിരുവനന്തപുരം യൂണിറ്റ് അംഗമായ ശ്രീ കലാനിലയം ബാബു (പി ആർ രാമചന്ദ്ര വാര്യർ ) ,കവടിയാർ കുറവൻകോണം കൈരളീനഗർ KNRA 33 തജോവത്തിൽ
താമസിക്കുന്നു .ചങ്ങനാശ്ശേരി കറുകച്ചാൽ തങ്ങഴ വാര്യം കുടുംബാംഗമാണ് .
ഭാര്യ : ശ്രീമതി ഗിരിജാ ആർ വാര്യർ (പാണ്ടവത്തു വാര്യം കോട്ടയം )
മദ്ദള കലാകാരന്‍ വെണ്ണിമല രാമവാര്യരുടെ മകനാണ്.
മക്കള്‍ : രഞ്ജു, മഞ്ജു
മരുമക്കള്‍ : ശ്രീകുമാര്‍ , റജി
സഹോദരങ്ങള്‍ : കലാമണ്ഡലം കൃഷ്ണന്‍കുട്ടി (സംഗീതം),
രമാദേവി , ഓമന .
അഭിനന്ദനങ്ങൾ: warriers.org
Comments