top of page
Writer's picturewarriers.org

Congrats Swetha Warrier

Updated: Nov 26, 2020

നൃത്തചുവടുകളാൽ ഉത്തരദേശം കീഴടക്കി ശ്വേതാ വാരിയർ Please support her: WARRIERS.org

കൊടുങ്ങല്ലൂരിൽ ജനിച്ചു , മുംബയിലെ ഡോംബിവില്ലിയിൽ വളരുന്ന ശ്വേതാ വാര്യർ ഹിന്ദി ചാനലായ സോണി ടി.വി യിലെ ഇന്ത്യാസ് ബസ്റ്റ് ഡാൻസർ എന്ന ഡാൻസ് റിയാലിറ്റി ഷോയിലെ സെമി ഫൈനലിസ്റ്റായി . ഫൈനലിൽ എത്താനുള്ള കടുത്ത മത്സരത്തിലാണ് . ഇന്ത്യയിൽ എമ്പാടുനിന്നും അഞ്ചു ലക്ഷത്തിലധികം നൃത്ത പ്രതിഭകളിൽനിന്നാണ് മലയാളിയായ ശ്വേതാ "ബസ്റ്റ് ബാര" എന്ന ആദ്യ പന്ത്രണ്ടിൽ ആദ്യം എത്തിച്ചേർന്നത്. ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളിയും ദക്ഷിണേന്ത്യയിൽ നിന്നുള്ള ഏക ഡാൻസറുമാണ് ശ്വേത. 15 വയസ്സിനുള്ളിൽ ക്‌ളാസിക്കൽ നൃത്തത്തിൽ, നാട്യമയൂരി, നൃത്യശ്രീ പുരസ്‌കാരങ്ങൾ നേടിയ ശ്വേത വെസ്റ്റേൺ ഡാൻസിലും നിരവധി ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോൾ ബി .എ . രണ്ടാം വർഷ ( ഇംഗ്ളീഷ് ) വിദ്യാർത്ഥിനിയാണ് ,

മലയാളത്തിൽ അമൃത സൂപ്പർ ഡാൻസർ ജൂനിയർ 7 , മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് സീസൺ 2 ,തെലുങ്കിലെ ഈ ടിവിയിലെ ധീ 10 , ഹിന്ദിയിൽ ഡാൻസ് ഇന്ത്യ ഡാൻസ് , എന്നീ ഡാൻസ് ഷോകളിലുമായി വിവിധ ഭാഷകളിലായി പത്തോളം ഷോകളിൽ നൃത്തം ചെയ്തിട്ടുണ്ട് ശ്വേതാ വാരിയർ.

ക്‌ളാസിക്കൽ , വെസ്റ്റേൺ സ്ട്രീറ്റ് ശൈലികൾ സമമായി സമന്വയിപ്പിച്ചു സ്ട്രീറ്റ് ഓ ക്‌ളാസിക്കൽ എന്ന പുതിയ ഇന്ത്യൻ അർബൻ ശൈലിയുടെ പ്രയോക്താവാണ് ശ്വേത വാരിയർ . വളരെ ചെറുപ്പം മുതൽ നൃത്തരംഗത്തു തിളങ്ങാനായതിനാലും , ബോളിവുഡിന്റെ സാന്നിധ്യമുള്ളതിനാലും , അഭിതാബ്‌ ബച്ചൻ , ഷാരൂഖ് ഖാൻ , സൽമാൻ ഖാൻ , ഐശ്വര്യ റായ് ബച്ചൻ , അക്ഷയ് കുമാർ , എന്നിവർക്കൊപ്പം നൃത്ത ചുവടുകൾ വക്കാനുള്ള ഭാഗ്യവും ശ്വേതക്ക് ഉണ്ടായിട്ടുണ്ട്. ശ്വേതയുടെ പുതിയ ശൈലിയായ സ്ട്രീറ്റ് ഓ ക്ളാസ്സിക്കലിന് ഇന്ത്യയിലും വിദേശത്തും സോഷ്യൽ മീഡിയയിലും ആരാധകർ ഓരോ ദിവസവും ഏറിവരുന്നു .

കൊടുങ്ങല്ലൂർ ചിറക്കൽ വാരിയത്തു സി.ജി ചന്ദ്രശേഖരന്റേയും വൈക്കം ഉദയനാപുരത്ത് ശ്രീനാരായണ പുരം വാരിയത്ത് അംബിക വാരസ്യാരുടെയും പുത്രിയാണ് ശ്വേത. അമ്മ അംബിക വാരസ്യാർ ഭരതനാട്യം അധ്യാപികയാണ്. കലാമണ്ഡലം സുമതി ടീച്ചറുടെ ( സിനിമ താരവും , നർത്തകിയുമായ ആശ ശരത്തിന്റെ അമ്മ ) ശിഷ്യയാണ് സഹോദരൻ ശരത് വാരിയർ പൂനയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ എഡിറ്റിംഗ് കോഴ്‌സിന് പഠിക്കുന്നു.

Congratulations: WARRIERS.org



29 views0 comments

Comments


bottom of page