ചേറുശ്ശേരി വാര്യം കുടുംബയോഗം നടന്നു.
തൃശ്ശൂർ ചേറുശ്ശേരി വാര്യത്തിൻറെ 13ാമത് വാർഷിക കുടുംബയോഗം ചേറുശ്ശേരിയിൽ ശ്രീദേവി വാരസ്യാരുടെ വീട്ടിൽ ഇന്ന് (ഡിസം 25) സമംഗളം നടന്നു. കോവിഡ് കാലയളവ് ഒഴിച്ചാൽ കഴിഞ്ഞ 13 വർഷമായി കൃസ്തുമസ് ദിനത്തിൽ ഈ കൂട്ടായ്മ തുടർച്ചയായി നടന്നു വരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.
കുടുംബസംഗമത്തിൻറ്റെ ഭാഗമായി നടന്ന യോഗത്തിൽ മുതിർന്ന അംഗങ്ങളായ ശ്രീ രാജേന്ദ്രൻ, ശ്രീമതി ശാന്ത വാര്യർ, ശ്രീമതി ഓമന വാര്യർ എന്നിവർ സംയുക്ത ആദ്ധ്യക്ഷ്യം വഹിച്ചു. യോഗത്തിൽ സംസാരിച്ച ചേറുശ്ശേരി വാര്യം അംഗങ്ങളായ മധു, രതി, സുമ തുടങ്ങിയവർ അന്തരിച്ച രാധാകൃഷ്ണൻ, കൃഷ്ണൻകുട്ടി വാര്യർ, തുടങ്ങിയവർ ഈ കുടുംബയോഗത്തിന് തുടക്കം കുറിച്ച കാര്യം അനുസ്മരിച്ചു.
വാര്യം അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.
കുടുംബത്തിലെ ചെറുപ്പക്കാരായ അംഗങ്ങളെ കൂടുതൽ ആകർഷിക്കുന്നതിനും അവർ തമ്മിലുള്ള പരസ്പരബന്ധങ്ങൾ ശക്തമാക്കുന്നതിനും കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടതിൻറ്റെ ആവശ്യകത മധു എടുത്തു പറഞ്ഞു. കഴിഞ്ഞ യോഗങ്ങളിൽ തീരുമാനിച്ചിരുന്നതു പോലെ ഇക്കാര്യത്തിൽ നവസാങ്കേതികത കൂടുതൽ ഉപയോഗപ്പെടുത്തി ഇ പ്രസിദ്ധീകരണം തുടങ്ങുന്ന കാര്യം പ്രാവർത്തികമാക്കുന്ന കാര്യവും കുടുംബയോഗത്തിൻറ്റെ പരിഗണനയിലുണ്ട്.
പഴയ സിനിമാ ഗാനങ്ങൾ മുതൽ കുട്ടി കഥ പറച്ചിൽ വരെ വൈവിധ്യമാർന്ന കലാപരിപാടികളാണ് കുടുംബയോഗത്തിൽ നടന്നത്. കലാപരിപാടികൾ അവതരിപ്പിച്ചവരുടെ പ്രായത്തിലുള്ള വൈവിധ്യവും ഏറെ ശ്രദ്ധ പിടിച്ചു പറ്റി.
ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐
Commenti