കെ വി ചന്ദ്രൻ വാര്യർ ( ചന്ദ്രേട്ടൻ) നിര്യാതനായി
കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കാലമായി ഇരിങ്ങാലക്കുടയിലെ കലാസാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന വടക്കേ വാരിയത്ത് കെ വി ചന്ദ്രൻ വാര്യർ (82) നിര്യാതനായി. അവിണിശ്ശേരി തൃത്താമശ്ശേരി വാരിയത്താണ് ഇപ്പോൾ താമസമെങ്കിലും മിക്കവാറും ദിവസങ്ങളിൽ ചന്ദ്രൻ വാര്യർ തൻ്റെ പ്രവർത്തന മേഖലയായ ഇരിങ്ങാലക്കുടയിൽ എത്താറുണ്ട്.
എല്ലാവരും സ്നേഹപൂർവ്വം "ചന്ദ്രേട്ടൻ'' എന്നു വിളിച്ചിരുന്ന കെ വി ചന്ദ്രൻ വാര്യർ ഇന്നു രാവിലേയും കൂടൽമാണിക്യം ദേവസ്വം വക കളത്തുംപടി പറമ്പിലെ വഴുതനങ്ങ വിളവെടുപ്പിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.
മന്ത്രി ഡോ ആർ ബിന്ദു അടക്കം എല്ലാവരുമായും സംസാരിച്ചതിനു ശേഷം ഉച്ചതിരിഞ്ഞ് ഒല്ലൂരിലുള്ള ബന്ധുവീട്ടിലേയ്ക്ക് പോയ ചന്ദ്രേട്ടൻ അവിടെ വെച്ച് റെയിൽവേ ലൈൻ മുറിച്ചു കടക്കുന്നതിനിടയിൽ ട്രെയിൻ വന്ന് തട്ടുകയാണുണ്ടായത്.
പോലീസ് സ്ഥലത്തെത്തി മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. നാളെ പോസ്റ്റ്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഭാര്യ : ഗീത
മക്കൾ : സ്മിത, നന്ദകുമാർ
മരുമക്കൾ : ശശി, ശ്രീദേവി
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ....
Heartfelt condolences.
Om Shanthi 🙏🙏🙏