top of page

Bangalore Warrier Samajam- AGM

Writer: warriers.orgwarriers.org

ബാംഗ്ളൂർ വാരിയർ സമാജത്തിൻ്റെ നാൽപ്പതാം വാർഷിക പൊതുയോഗം ഇന്ന് ബാംഗ്ളൂരിലുള്ള സ്വന്തം ആസ്ഥാന കെട്ടിടത്തിൽ വച്ച് നടന്നു. കഴിഞ്ഞ കാല പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു അവലോകനം ചെയ്ത് വാർഷിക കണക്ക് അവതരിപ്പിച്ചു അംഗീകരിച്ചു. സംഘടനയുടെ ഭാവിപ്രവർത്തനമേഖലകളെ പറ്റി വിശദമായി ചർച്ച നടത്തി ഉചിതമായ തീരുമാനങ്ങൾ എടുത്തു മുന്നോട്ട് പോകാൻ യോഗത്തിൽ തീരുമാനമായി


കാലാവധി പൂർത്തിയാക്കിയ പഴയ ഭരണസമിതിക്കു പകരമായി പുതിയ ഭരണ സമിതിയിലെ ഭാരവാഹികളെ ഐക്യകണ്‌ഠേനെ തിരഞ്ഞെടുത്തു.


പുതിയ അദ്ധ്യക്ഷനായി ശ്രീമാൻ എം.വി. വിജയനേയും കാര്യദർശിയായി ശ്രീമാൻ ഗോപകുമാറിനേയും ഖജാൻജിയായി ശ്രീമാൻ രാജേന്ദ്രനേയും ഉപകാര്യദർശിയായി ശ്രീമാൻ നന്ദകുമാർ വാരിയരേയും തിരഞ്ഞെടുത്തു. ബാഗ്ളൂർ നഗരത്തിലെ വിവിധ പ്രദേശങ്ങളെ പ്രതിനിധാനം ചെയ്യാൻ 11 അംഗങ്ങളേയും സമിതിയിൽ ഉൾപ്പെടുത്തി


സംഘടനയുടെ വരുംകാല പ്രവർത്തനങ്ങളിൽ അംഗങ്ങളുടെ പരിപൂർണ്ണ സഹകരണം ഉണ്ടാകണമെന്ന് പുതിയ അദ്ധ്യക്ഷൻ എല്ലാവരോടുമായി അഭ്യർത്ഥിച്ചു. ഭാവി പ്രവർത്തനങ്ങളുടെ ഒരു രൂപരേഖ തയ്യാറാക്കാനും തീരുമാനമായി


നന്ദി പ്രകടനത്തിനു ശേഷം രാഷ്ട്രഗീതം പാടി പൊതുയോഗം അവസാനിപ്പിച്ചു. ഉച്ച ഭക്ഷണത്തിനു ശേഷം എല്ലാവരും പിരിഞ്ഞു.


ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org



Comentários


bottom of page