കൊയിലാണ്ടി മണലിൽതൃക്കോവിൽ വാരിയത്ത് രാധ എന്ന അമ്മിണി വാരസ്യാരുടെ നൂറാം പിറന്നാൾ 10.9.2022 ന് മക്കളുടെയും പേരക്കിടാങ്ങളുടെയും മറ്റു ബന്ധു മിത്രാദികളുടെയും സാന്നിധ്യത്തിൽ നിറവാർന്ന ചടങ്ങുകളോടെ ആഘോഷിച്ചു. തറവാട്ടിലെ അഞ്ചു തലമുറയിലെയും പ്രതിനിധികളുടെ പങ്കാളിത്തം ചടങ്ങിനെ കൂടുതൽ ഊഷ്മളമാക്കി.
ഭർത്താവ് പരേതനായ ശ്രീ രാമൻ നമ്പൂതിരി - പുല്ലങ്ങോട്ട് ഇല്ലം, ചീക്കിലോട്. മക്കൾ ശാരദ - ബാംഗ്ലൂർ, ലീല - കാഞ്ഞങ്ങാട്, സുശീല - കൊയിലാണ്ടി, വിജയലക്ഷ്മി - കൊയിലാണ്ടി, വിലാസിനി - വടകര, പരേതനായ സുധാകരൻ.
ആശംസകൾ... അഭിനന്ദനങ്ങൾ : warriers.org
Comments