top of page
Writer's picturewarriers.org

Aksharaslokolsavam 2022

സമസ്ത കേരള വാര്യർ സമാജം വർഷംതോറും അഖില കേരളാടിസ്ഥാനത്തിൽ യശഃശ്ശരീരനായ പണ്ടിതരാജൻ തൃക്കോവിൽ രാമവാര്യരുടെ സ്മരണാർത്ഥം നടത്തിവരുന്ന അക്ഷരശ്ളോകോത്സവം 2022     ഡിസംബർ 25ന്  സമാജത്തിൻറെ വടക്കാഞ്ചേരി യൂണിറ്റിലുള്ള പൈങ്കുളം കിഴക്കേപ്പാട്ടു വാരിയത്തു വച്ച് നടത്തി. 


കിഴക്കേപ്പാട്ടു വാരിയത്തെ മുതിർന്ന അംഗമായ സത്യഭാമാമാധവൻ ഭദ്രദീപം കൊളുത്തി ചടങ്ങുകൾക്ക് ആരംഭമിട്ടു. ഉത്സവത്തിൻറെ ഭാഗമായി 16 വയസ്സിനു മീതെയുള്ള മുതിർന്നവർക്കും 16 വയസ്സിന്നു താഴേയുള്ള കുട്ടികൾക്കും വെവ്വേറെ നടത്തിയ അക്ഷരശ്ളോകമത്സരങ്ങളിൽ 20 പേർ പങ്കെടുത്തു. അർത്ഥസംപുഷ്ടിയോടും രാഗഭാവങ്ങളോടും കൂടിയ ശ്ളോകാലാപനങ്ങൾ വളരെ ഉയർന്ന നിലവാരം പുലർത്തി. ആലപിക്കുന്നവർ ഒരുക്കിയ ശ്ളോകവിരുന്നിൽ ശ്രോതാക്കൾ ഒന്നടങ്കം ലയിച്ചിരുന്നു. 


നാലു മണിക്കൂറിലധികം നീണ്ടുനിന്ന മത്സരങ്ങൾക്ക് വിജയികളെ നിശ്ചയിക്കുകയെന്ന ദുഷ്ക്കരമായ കർമ്മം സംസ്കൃതമലയാളഭാഷാ സാഹിത്യനിപുണരും ശ്ളോകങ്ങളുടെ രചന,വൃത്തം, വ്യാകരണം എന്നീ വിഷയങ്ങളിൽ ഗഹനമായ അവഗാഹവുമുള്ള ശ്രീമതി സരസ്വതിട്ടീച്ചർ, ശ്രീ കരിമ്പുഴ രാമചന്ദ്രൻ, ശ്രീമതി ശ്രീദേവിഉണ്ണിക്കൃഷ്ണൻ, ശ്രീ ശശിധരൻ നമ്പൂതിരി എന്നിവർ നിർവ്വഹിച്ചു.


മത്സരത്തിൽ വിജയിച്ച് പ്രമാണപത്രത്തിന്നും ധനോപഹാരത്തിന്നും താഴേപ്പറയുന്നവർ അർഹരായി.


മുതിർന്നവർ            


      ഒന്നാം സ്ഥാനം        അദ്വൈതാ പ്രദീപ്  (5000 രൂപ)


      രണ്ടാം സ്ഥാനം        അമൃത കെ       (3000 രൂപ)


      മൂന്നാം സ്ഥാനം       ശ്രീഹരി           (2000 രൂപ)  


കുട്ടികൾ


      ഒന്നാം സ്ഥാനം       അഗജ എ          (3000 രൂപ) 


      രണ്ടാം സ്ഥാനം      വേദിക വിജയകുമാർ  (2000 രൂപ) 


      മൂന്നാം സ്ഥാനം      ഗോപികാശങ്കർ       (1000 രൂപ)   


10 വയസ്സിൽ താളെയുള്ള ചെറിയ കുട്ടികൾ


      ഒന്നാം സ്ഥാനം      നിരഞ്ജൻ എൻ. എം  (1000 രൂപ) 


      രണ്ടാം സ്ഥാനം      ആരാദ്ധ്യ എസ്       (750 രൂപ) 


വൈകുന്നേരം 5 മണിയോടുകൂടി സമാപിച്ച ചടങ്ങുകളിൽ  നൂറിലധികം സദസ്യർ പങ്കെടുത്തു.

ആശംസകൾ അഭിനന്ദനങ്ങൾ: warriers.org



443 views0 comments

Comments


bottom of page